പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തിരിക്കുന്ന ബ്ലോക്ക് പഞ്ചായത്തി ല്‍ ഈ ഭരണസമിതിയില്‍ ഇതുവരെ മൂന്നു പ്രസിഡന്റുമാര്‍ . യുഡിഎഫിലെ കരാര്‍ പ്ര കാരം മറിയാമ്മ ജോസഫ് പ്രസിഡന്റ് സ്ഥാനത്ത് എത്തുകയാണെങ്കില്‍ കഴിഞ്ഞ് 5 വര്‍ ഷത്തിനിടെ ബ്ലോക്ക് പഞ്ചായത്തിന് നാലു പ്രസിഡന്റുമാരാകും. രണ്ടു പേര്‍ കോണ്‍ഗ്ര സില്‍ നിന്നും , രണ്ടു പേര്‍  കേരള കോണ്‍ഗ്രസില്‍ നിന്നും. 2015 നവംബറില്‍ 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ 10 സീറ്റും നേടി യുഡിഎഫ് അധികാരത്തിലേറി.‍ കോണ്‍ഗ്രസിന് ഏഴും, കേരള കോണ്‍ഗ്രസിന് മൂന്നും സീറ്റുകളും.

എല്‍ഡിഎഫില്‍ സിപിഎം- 4, സിപിഎെ- 1 എന്നിങ്ങനെയും. അധികാരത്തിലേറിയ യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസ്, പിന്നീടുള്ള ഒരു വര്‍ ഷം കേരള കോണ്‍ഗ്രസ്, ബാക്കിയുള്ള രണ്ടു വര്‍ഷം വീണ്ടും കോണ്‍ഗ്രസ് എന്നായിരു ന്നു കരാര്‍. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനു ലഭിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനും, പ്രസിഡന്റ് സ്ഥാനത്ത് കേരള കോണ്‍ഗ്രസ് വരുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോണ്‍ഗ്രസും എന്നായിരുന്നു ധാരണ. ഇതനുസരിച്ച് മ ണിമല ഡിവിഷനംഗം കോണ്‍ഗ്രസിലെ അന്നമ്മ ജോസഫ് ആദ്യ പ്രസിഡന്റായി 2015 നവംബര്‍ 19ന് ചുമതലയേറ്റു. എന്നാല്‍  രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ യുഡിഎഫ് ജില്ലാ തലത്തിലെ ധാരണ പ്രകാരം കരാറില്‍ മാറ്റമുണ്ടാക്കി.

കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്നു വര്‍ഷമെന്നും, പിന്നീടുള്ള രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിനെന്നും ധാരണയായി.  ഇതോടെ അന്നമ്മ രാജിവച്ചപ്പോള്‍ 2018 ജനു വരി ആറിന് ചേനപ്പാടി ഡിവിഷനംഗം കോണ്‍ഗ്രസിലെ ആശാ ജോയി പ്രസിഡന്റായി. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആശ രാജി വച്ച ഒഴിവിലാണ് 2019 ഫെബ്രുവരി ആറി ന് കേരള കോണ്‍ഗ്രസിലെ സോഫി ജോസഫ് പ്രസിഡന്റായത്. കേരള കോണ്‍ഗ്രസിലെ ധാ രണ പ്രകാരം സോഫി ജോസഫ് കഴിഞ്ഞ നവംബര്‍ 20ന് രാജി വയ്ക്കണമായിരുന്നു. എ ന്നാല്‍ കേരള കോണ്‍ഗ്രസിലെ ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത മൂലം ആ റു മാസം വൈകിയാണ് സോഫി ജോസഫ് രാജിവച്ചത്.