കാഞ്ഞിരപ്പള്ളി: വഴിയോര കച്ചവട സംരക്ഷണ നിയമം നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ച സംസ്ഥാന സർക്കാരിനെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു)  കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ അഭിനന്ദിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.പി.ഇബ്രാഹിം കൺവൻഷൻ ഉദ്ഘാടനം  ചെയ്തു.എം.ജി. റെജി അദ്ധ്യക്ഷനായി. തൊഴിലാളികൾക്കുള്ള അംഗത്വ കാർഡ് വിതരണം സിഐടിയു ഏരിയാ പ്രസിഡണ്ട് പി.കെ. കരുണാകര പിള്ള നിർവഹിച്ചു.

സി.ഐ.ടി ‘.യു ഏരിയാ കമ്മറ്റിയംഗങ്ങളായ വി.എൻ.രാജേഷ് ,പി.കെ.നസീർ, വഴി യോര കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം മുകേഷ് മുരളി, കെ.എം. അഷറഫ്, അജാസ് റഷീദ്, സലീന , എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ എം.എ.റിബിൻ ഷാ സ്വാഗതവും, ബി.ആർ.അൻഷാദ് കൃതഞ്ജതയും പറഞ്ഞു.

ഭാരവാഹികൾ സാജൻ വർഗീസ് (പ്രസിഡണ്ട്) മഹ്മൂദാ ഇബ്രാഹിം (വൈസ് പ്രസിഡണ്ട്) എം.എ.റിബിൻ ഷാ (സെക്രട്ടറി) എം.ജി. റെജി (ജോ: സെക്രട്ടറി) ബി.ആർ.അൻഷാദ് (ട്രഷറർ)