കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴു പേര്‍ രോഗമുക്തരായി ആശുപത്രി വി ട്ടു.ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി(79),ഇദ്ദേഹത്തിന്‍റെ ഭാര്യ (71), ഇവരുടെ ബന്ധു(30), ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനി യായ ദന്തഡോക്ടര്‍(28), ചെന്നൈയില്‍നിന്നെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി (24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബായില്‍ നി ന്നെത്തിയ വൈക്കം ഇരുമ്പൂഴിക്കര സ്വദേശി(37) എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 34 ആയി.

ജില്ലയില്‍ വിദേശത്തുനിന്നെത്തിയ ആറു പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്‍റയിനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങള്‍ പ്രകടമാ യിരുന്നില്ല.

ഇവരില്‍ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂര്‍ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവര്‍ മെയ് 26ന് കുവൈറ്റ്-കൊച്ചി വി മാനത്തില്‍ എത്തിയവരാണ്. ഇവര്‍ക്കും മെയ് 27ന് കുവൈറ്റില്‍നിന്നെത്തിയ കോ ട്ടയം പരിയാരം സ്വദേശിനിയായ നഴ്സിനു(27)മാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയവെ രോ ഗം സ്ഥിരീകരിച്ചത്. ദുബായില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഇടയിരി ക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാള്‍. പരിയാരം സ്വ ദേശിനി അഞ്ചു മാസം ഗര്‍ഭിണിയാണ്.

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ 16 പേരാണ് ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയിലുള്ളത്. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ്  ആശു പത്രിയില്‍ പ്രവേശിപ്പിച്ചു