വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ച് തകര്‍ത്തു. സ്‌കൂളി ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി Binto ഈപ്പനാണ് ആത്മഹത്യ ചെയ്തത്.മാര്‍ക്ക് കുറ ഞ്ഞതിനാല്‍ സ്‌കൂളില്‍ നിന്നും പറഞ്ഞ് വിട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം.

പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് 100 ഓളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രതിഷേധ മാര്‍ച്ച് നേരിടാന്‍ സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ പോലിസ് നില ഉറപ്പിച്ചെങ്കിലും പിന്‍ വശത്തെ ഗേറ്റിലൂടെ സമരക്കാര്‍ സ്‌കൂളിനുള്ളില്‍ പ്രവേശിച്ചു.

ജനാലകളും ക്ലാസ് മുറികളും എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.ടിയര്‍ ഗ്യാസ് പ്രയോഗി ച്ച ശേഷം പോലിസ് ലാത്തി വീശുകയായിരുന്നു.
ഇന്നലെയാണ് വീടിനുളളില്‍ Binto യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒന്‍പതാ ക്ലാസി ല്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പറഞ്ഞ് വിട്ടതിന്റെ മനോവിഷമ മാണ് മരണത്തിന് കാരണമെന്നാണ് ആരോപണം.എന്നാല്‍ മനേജ്‌മെന്റ് ഈ വാദം നിഷേധിച്ചു.

ഒന്‍പതാ ക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പന്‍ മരിച്ചത് സ്‌കൂളില്‍ നിന്നും പറഞ്ഞ് വിട്ടത് മൂലമെന്ന് സഹപാഠികളും,രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നേരത്തെ സ്‌കൂളില്‍ നിന്നും ആരെയും പറഞ്ഞ് വിട്ടില്ലെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ബിന്റോയ്‌ ക്കൊപ്പം 6 പേരെയാണ് മാര്‍ക്ക് കുറവാണെന്ന പേരില്‍ സ്ൂകളില്‍ നിന്നും പറഞ്ഞുവിട്ട ത്.മാനേജ്‌മെന്റിന്റെ ഈ സമീപനം അംഗീരിക്കുവാന്‍ കഴിയില്ലെന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട മറ്റൊരു കുട്ടിയുടെ മാതാവ് പറഞ്ഞു.