സംസ്ഥാന പാത നിലവാരത്തിലുള്ള പൊൻകുന്നം – എരുമേലി റോഡ്  അടിയന്തിരമാ യി  തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പ്രധിഷേധ ധർണ്ണ നടത്തി. പൊൻകുന്നത്തിനും എരുമേലിക്കുമിടയിലുള്ള പ്രധാന പാത യാണ് കോവിഡ് പ്രധിരോധത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുന്നത്.അരവിന്ദ ആശുപത്രി യിയിലെ രോഗികൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരേയൊരു വഴിയുമാണിത്.
ആശുപതിയിലെ രണ്ട്  ജീവക്കാർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് റോ  ഡ് ഗതാഗതം തടഞ്ഞത്. പ്രൈമറി സമ്പർക്ക പട്ടികയിൽ വന്ന  ജീവനക്കാർക്ക് എല്ലാവർ ക്കും കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചതോടെ ആശുപത്രി പ്രവർത്തനം ആരംഭിച്ചു . പ ക്ഷെ ആശുപത്രിയിലേക്കുള്ളറോഡുകൾ ഒന്നും തന്നെ ഇതുവരെ തുറന്നു നൽകിയിട്ടില്ല. ഇതോടൊപ്പം അടച്ച പി.എൻ.പി റോഡ് തുറക്കുകയും ചെയ്തു. ഈ പ്രദേശത്തെ ജന ങ്ങളോടും ,ഓട്ടോ തൊഴിലാളികളോടും വ്യാപാരികളാടും രോഗികളോടുമുള്ള വെല്ലുവി ളിയാണിത്.
പൊൻകുന്നം എരുമേലി റോഡ് ഉടൻതുറക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന്  ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ കെ.ജി കണ്ണൻ പറഞ്ഞു. ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് കർത്താ, പി. ജി അനിൽകുമാർ, എ. ഷിബു, ജിഷ്ണു വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.