വിവര സാങ്കേതികവിദ്യ മേഖലയില്‍ വിപ്ലവങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ യുവ തലമുറയ്‌ക്ക്‌ ആവശ്യമുള്ളതും ഇല്ലാത്തതും മൊബൈല്‍ ഫോണിനുള്ളില്‍ എത്തുന്നത്‌ വൈകൃത വ്യക്തിത്വത്തിലേക്ക്‌ യുവതലമുറയെ നയിക്കുമെന്ന്‌ ഡോ. എന്‍. ജയരാജ്‌. കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ കോളജ്‌ സ്‌റ്റുഡന്‍സ്‌ ഒണ്‍ലി .ഇന്‍ എന്ന ഐ. ടി. കമ്പനിയുമായി സഹകരിച്ച്‌ തയ്യാറാക്കിയ ലേണിംഗ്‌ ആപ്ലിക്കേഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട്‌ പഠനത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും ഒരൊറ്റ ലേണിംഗ്‌ ആപ്പില്‍ ലഭിക്കുകവഴി മൂല്യാധിഷ്‌ഠിത വ്യക്തിത്വ രൂപീകരണത്തിന്‌ വഴിതെളിക്കുമെന്നതില്‍ സംശയമ്ലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലാസ്‌റും അന്തരീക്ഷം അതേപടി സ്വഭവനത്തിലിരുന്ന്‌ സ്വസ്ഥമായി സൃഷ്ടിക്കപ്പെടുക വ ഴി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാ ഹചര്യത്തില്‍ സെന്റ്‌ ആന്റണീസ്‌ കോളജുകളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയെ ഇന്ത്യയിലെ മികച്ച 5 യൂണി വേഴ്‌സിറ്റികളുടെ ഗണത്തിലേയ്‌ക്ക്‌ ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണെന്ന്‌ എം. ജി. യൂ ണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗം അഡ്വ, പി.ഷാനവാസ്‌ പറഞ്ഞു. വിദ്യാഭ്യാസ രംഗ ത്ത്‌ കൂടുതല്‍ പുതിയ ആധുനിക കോഴ്‌സുകള്‍ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാ ണ്‌ സര്‍വ്വകലാശാല എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മനസ്സുതൊട്ട്‌ പുതുമക ള്‍ അവതരിപ്പിക്കുവാന്‍ സെന്റ്‌ ആന്റണീസ്‌ കോളജ്‌ എന്നും മുന്‍ പന്തിയിലായിരുന്നെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജിന്റെ ഔദ്യോഗിക യു ട്യൂബ്‌ ചാനല്‍ അഡ്വ. പിഷാനവാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം. ജി. യൂണിവ്‌ഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി. ഷാനവാസിനെ യോഗം അഭിനന്ദിച്ചു. കോളജ്‌ ഡയറക്ടര്‍ ഡോ. ആന്റണി നിരപ്പേല്‍, സെക്രട്ടറി ശ്രീ. ആന്റണി ജേക്കബ്‌ കൊച്ചുപുരയ്‌ക്കല്‍, പി. ആര്‍. ഒ ജോസ്‌ ആന്റണി, പ്രിന്‍സിപ്പല്‍ ശ്രീ. മധുസൂതനന്‍ എ. ആര്‍., ഫിനാന്‍സ്‌ ഓഫീസര്‍ ശ്രീ. ടിജോമോന്‍ ജേക്കബ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.