സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ സംരക്ഷിക്കുയും  അഴിമതിക്ക് സഹാ യം നൽകുകയും ചെയ്യുന്ന  മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പാറത്തോട് മണ്ഡലം യു. ഡി. എഫ് ധർണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി സെ ക്രട്ടറി  പി.എ  സലിം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്  വൻ കൊള്ള സംഘം പ്ര വർത്തിക്കുന്നതായും രാജ്യസുരക്ഷയെ തന്നേ ബാധിക്കുന്ന കേസ് സിബിഐയ്ക്ക് വിട ണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പാറത്തോട്പോസ്റ്റാഫീസിനു സമീപം നടന്ന യോഗത്തിൽ  കോൺഗ്രസ് മണ്ഡലം പ്രസിഡ ൻ്റ് എം.എൻ അപ്പുക്കുട്ടൻ  അദ്ധ്യക്ഷത വഹിച്ചു.യുഡി.എഫ് നേതാക്കളായ ഡോ: പി ജെ.വർക്കി, ജോജി വാളി പ്ലാക്കൽ,ജലാൽ പൂതക്കുഴി,സിബി നമ്പുടാകം, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻ്റ് മറിയാമ്മ ജോസഫ്, കെ.കെ സുരേന്ദ്രൻ,ഷാജി തുണ്ടിയിൽ,ജലീൽ ഇട ക്കുന്നം, സൈമൺ ജോസഫ്,വി.ഡി സുധാകരൻ,ജോസഫ് പടിഞ്ഞാറ്റേ,കബീർ പുത്തൻ വീട്ടിൽ,അഷറഫ് തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.