കോൺഗ്രസ് വിട്ട ടി എസ് രാജനെ എൽഡിഎഫ് പിന്തുണയ്ക്കും. കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണബാങ്ക് ഭരണം ആദ്യമായി എൽഡിഎഫിൻ്റെ കൈകളിലേയ്ക്ക്.

മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എസ്.രാജൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു.കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് രാജി.രാജൻ ബാങ്ക് ഭരണസമിതി അംഗമാണ്.പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ സക്കീർ കട്ടൂപ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി