പൊന്‍കുന്നം:  പെസഹ അപ്പവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍. ചിറക്കടവ് പ ഞ്ചായത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഭവനങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ച് അപ്പം കൈമാറിയത്.വ്യാപാരി വ്യവസായി ഏകോപ ന സമിതി പൊന്‍കുന്നം യൂണിറ്റ് പ്രസിഡന്റ് ടോമി ഡോമിനികിനെ സന്ദര്‍ശിച്ച് ഭവന സ ന്ദര്‍ശനത്തിന് തുടക്കം കുറിച്ചു.
ബിജെപി കോട്ടയം ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. കണ്ണന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, ജനറല്‍ സെക്രട്ടറി രാജേഷ് കര്‍ത്താ, വൈസ് പ്രസിഡന്റ് എ. ഷിബു, യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്‍ എം.ഒ, പഞ്ചായത്തംഗ ങ്ങള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.