കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണായി എൽ.ഡി.എഫ് അംഗം കുഞ്ഞുമോൾ ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചം ഗങ്ങളുള്ള സ്റ്റാൻഡിങ്ങ് കമ്മറ്റിയിലെ ഏക യു.ഡി.എഫ് അംഗം മുബീന നൂർമുഹമ്മദ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

എൽ.ഡി.എഫിലെ ചാക്കോച്ചൻ ചുമപ്പുങ്കൽ മുൻ ധാരണ പ്രകാരം ഒഴിഞ്ഞതിനെ തുടർ ന്നാണ്‌ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ലാൻഡ് അസൈൻമെ ന്റ് തഹസീൽദാർ ഗീതാകുമാരി വരണാധികാരിയായി.ഇരുപത്തി രണ്ടാം വാർഡ് മാനിടുംകുഴിയെ പ്രതിനിധീകരിക്കുന്ന കുഞ്ഞുമോൾ ജോസ് സിപിഐ(എം) തമ്പലക്കാട് തെക്ക് ബ്രാഞ്ചംഗവും, അഖിലേന്ത്യ ജനാധിപത്യ മഹിളാ അ സോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗവുമാണ്.2017 ൽ നടന്ന ഉപതെര ഞ്ഞെടുപ്പിലാണ് കുഞ്ഞുമോൾ ജോസ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.