ലോക് ഡൗൺ ദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി നിത്യോപ യോഗ സാധനങ്ങൾ വിതരണം ചെയ്യുകയാണ് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി. വാർഡുകളിൽ 25 കിറ്റുകൾ വീതം 2 1 വാർഡുകളിലായി  525 കിറ്റുകളാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. സംഘടന തലത്തിൽ മണ്ഡലത്തിൽ മുൻ നിര പ്രവർത്തകർ നൽ കിയതും മറ്റു സുമനസുകളിൽ നിന്നും സ്വരൂപിച്ചതുമായ തുകൾ ഉപയോഗിച്ചാണ് കിറ്റു കൾ തയ്യാറാക്കിയത്. അരി ഒഴിച്ച്  നിത്യോപയോഗ സാധനങ്ങളാണ് നൽകുന്നത്.
മണ്ഡലം പ്രസിഡൻ്റ് നൗഷാദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കിറ്റ് വിതര ണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. രാജു ഉദ്ഘാടനം ചെയ്തു. റോയ് ക പ്പലുമാക്കൽ, ബോബി കെ .മാത്യു, അരുൺ കോക്കാപ്പള്ളി, ബെന്നി ചേറ്റുകുഴി, ബി.ജയ ചന്ദ്രൻ, രഞ്ജിത് കുര്യൻ എന്നിവർ പങ്കെടുത്തു. അർഹതപെട്ട എല്ലാ വിഭാഗം ആളുക ൾക്കും കിറ്റുകൾ വാർഡ് കോൺഗ്രസ് കമ്മറ്റികൾ,യൂത്ത് കോൺഗ്രസ്,കെ.എസ്. യു. സ ന്നദ്ധ പ്രവർത്തകർ മുഖാന്തിരമാണ് വീടുകളിൽ എത്തിക്കുന്നത്.