ശബരിമലയെ തകർക്കുകയും തീർത്ഥാടനത്തെ അട്ടിമറിക്കുകയുമാണ്  സി.പി.എമ്മി ന്റെയും, എൽ ഡി എഫ് സർക്കാരിന്റെയും ലക്ഷ്യമെന്ന് ബിജെപി ദേശീയ സമതി അംഗം പി കെ കൃഷണ ദാസ്. ഇതിന് തെളിവാണ് ഭക്തർക്ക് വേണ്ട അടിസ്ഥാന സൗ കര്യങ്ങൾ പോലും ഇക്കുറി ഏർപ്പെടുത്താതെന്നും അദ്ദേഹം എരുമേലിയിൽ പറഞ്ഞു.
ശബരിമല തീർഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിക്ഷേ ധിച്ച്  എരുമേലിയിൽ ബിജെപി നടത്തുന്ന 24 മണിക്കൂർ പ്രതിക്ഷേധ സത്യാഗ്രഹം  സമ രം ഉദ്‌ഘാടനം ചെയ്യുക ആയിരുന്നു പി കെ കൃഷ്ണദാസ്. കഴിഞ്ഞ തവണ പോലീസിനെ ഉപയോഗിച്ച ഭക്തരെ പീഡിപ്പിച്ച സർക്കാരും സി പി എമ്മും  ഇത്തവണ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയാണ് തീർത്ഥാടനത്തെ തകർക്കാൻ ശ്രമിക്കുന്നത്. നടവര വിൽ മാത്രമാണ് സർക്കാരിനും ദേവസ്വം ബോർഡിനും ശ്രദ്ധയെന്നും കെ എസ് ആർ ടി സി തീർത്ഥാടകരെ ചൂഷണം ചെയ്യുകയാണന്നും അദ്ദേഹം പറഞ്ഞു.എരുമേലി വിശുദ്ധ നഗരമായി പ്രഖ്യാപിക്കണമെന്നും,പേട്ട തുള്ളൽ പാതയിൽ വാഹനഗതാഗതo നിരോധി ച്ച് വിശുദ്ധ പാതയിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ശബരിമല പാതകളിലെ  സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ സൗകര്യം ഒരുക്കുക, എരുമേലിയിൽ പേട്ട തുള്ളുന്ന ഭക്തർക്ക് വേണ്ട എല്ലാം സൗകര്യവും ഒരുക്കി നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി എരുമേലിയിൽ നടത്തുന്ന ഇരുപത്തി നാലു മണിക്കൂർ പ്രതിക്ഷേധ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.കെ കൃഷ്ണദാസ് .പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി സി അജി യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജി രാമൻ നായർ, ജില്ലാ പ്രസിഡന്റ്‌ എൻ ഹരി,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.