കാഞ്ഞിരപ്പള്ളി:സെന്റ് ഡൊമിനിക്സ് കോളജിൽ  ഡിസംബർ 21 ന് പൂർവ്വ വിദ്യാർത്ഥി സംഗമം.രാവിലെ മുതൽ ക്ലാസ് തലത്തിലും ഡിപാർട്മെൻറ് തലത്തിലുമുള്ള സംഗമങ്ങ ൾ നടക്കും. 2.30 മുതൽ 3.30 വരെ ഓഡിറ്റോറിയത്തിൽ പൊതുവായ സംഗമം നടക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ പങ്കെടു ക്കും. ദിവസം മുഴുവൻ കോളജ് പൂർവ്വ വിദ്യാർത്ഥികൾക്ക് വിവിധ ചെറു സംഗമങ്ങ ൾ സംഘടിപ്പിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കോളജിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹചര്യത്തി ലാണ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ (ഫോർമർ സ്റ്റുഡന്റ്സ് അസോസിയേ ഷൻ) പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. ഈ വർഷം സേവനത്തിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ റവ ഡോ ജയിംസ് ഫിലിപ്, വൈസ് പ്രിൻസിപ്പൽ ഡോ ജോ ജോ ജോർജ്, പ്രൊഫ ജെ.സി കാപ്പൻ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിൽ നൽ കപ്പെടുന്നതാണ്.
രാജ്യാന്തര നിലവാരത്തിലുള്ള 3 ഗവേഷണലാബുകളും കോൺഫറൻസ് ഹാളും കംപ്യൂ ട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടെയാണ് 10 കോടിക്കു മുകളിൽ ചെലവഴിച്ചുള്ള കോളജിന്റെ വികസനക്കുതിപ്പ്. കൂടാതെ വനിതാ ഹോസ്റ്റലും മഴമറകൃഷിയും ഭക്ഷ്യ സംസ്കരണ ശാലയും ഒരുങ്ങിക്കഴിഞ്ഞു. കോളജിന്റെ വളർച്ചയുടെ നാഴികക്കല്ലായ ഈ അവസരത്തിൽ നടത്തപ്പെടുന്ന സംഗമത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെ ടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വിശദവിവരങ്ങൾക്ക്:9495750916: 9447054850a