കാഞ്ഞിരപ്പള്ളി കോവിൽകടവിന് സമീപം റോഡരികിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടതാ യി സമീപത്തെ വ്യാപാരികൾ പറയുന്നു. കെഎൽ 24 എൻ 517 എന്ന ബൈക്കാണ് ഉപേ ക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ബൈക്കിന്‍റെ പിൻവശത്തെ ടയർ പഞ്ച റായ നിലയിലാണ്.

മുൻവശത്തെ നന്പറിൽ 517 എന്നത് മാറ്റാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടി ച്ചു കൊണ്ടു വരുന്നതിനിടയിൽ പഞ്ചറായി ഉപേക്ഷിച്ചിട്ട് പോയതാവമെന്ന് പറയുന്നു. കൊല്ലം വാളകം സ്വദേശി അഖിൽ രാജിന്റെ ഉടമസ്ഥതയിലാണ് നിലവിൽ വാഹനം.