കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മണ്ണാറക്കയത്തിന് സമീപം പ്രവര്‍ ത്തിക്കുന്ന കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബിയര്‍ പാര്‍ലറിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി പതിനൊന്നരയോടെ ബൈക്കിലെത്തിയ രണ്ടംഘ സംഘം പാര്‍ലര്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് കല്ലെറിയുകയായിരുന്നു. 
കല്ലേറില്‍ പാര്‍ലറിന്റെ മൂന്നോളം ജനല്‍ ചില്ലുകള്‍ തകര്‍ത്തു.ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘം മണ്ണാറക്കയം ഭാഗത്തു നിന്നുമാണ് എത്തിയത്.കല്ലറിഞ്ഞ സംഘം തിരിച്ച് മണ്ണാറക്കയം ഭാഗത്തേക്ക് തന്നെ തിരിച്ച് പോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സമീപത്തെ കടകളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ബിയര്‍ പാര്‍ലറിന് പ്രവര്‍ത്തനാനുമതി പതിനൊന്ന് മണി വരെയാണ് ഉള്ളതെന്നും അതിനു ശേഷം തുറന്ന് കൊടുക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ലന്നും കെ.റ്റി.ഡി.സി മാനേജര്‍ അറിയിച്ചു.