കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പിൽ ജോർജ് വർഗീസ് പൊട്ടം കുളത്തിന്റെ നേതൃത്വത്തിലുള്ള യൂ ഡി എഫ് പാനൽ വിജയിച്ചു. യു​ഡി​എ​ഫ് പാ​ന​ലി​ലെ  ജോ​ബ് കെ. ​വെ​ട്ടം, ജോ​ളി മ​ടു​ക്ക​ക്കു​ഴി, കെ. ​ജോ​ർ​ജ് വ​ർ​ഗീ​സ്‌, തോ​മ​സ് ജോ​സ​ഫ്, ഫി​ലി​പ്പ് നി​ക്കോ​ളാ​സ്, ടോ​ജി വെ​ട്ടി​യാ​ങ്ക​ൽ, സ്റ്റ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, ടി.​ജെ. മോ​ഹ​ന​ൻ, ജെ​സി ഷാ​ജ​ൻ, സു​നി​ജ സു​നി​ൽ, റാ​ണി മാ​ത്യു എ​ന്നി​വ​രാണ്  മത്സരിച്ചു വിജയിച്ചത്.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആണ് ഇലക്ഷൻ നടന്നത്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് പാ​ന​ൽ കൂ​ടാ​തെ സ്വാ​ത​ന്ത്ര​ന്മാ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ടായിരുന്നു. അഡ്മിനിസ്ട്രേഷൻ ഭരണത്തിലാ യിരുന്നു ബാ​ങ്ക് .മാത്രമല്ല മരിച്ചുപോയവരെ വരെ അംഗങ്ങളായി ഉണ്ടന്നത് കണ്ടെത്താ ൻ സുപ്രിം കോടതിവരെ കേസും നടത്തി. തെരഞ്ഞെടുപ്പിൽ കനത്ത പോലീസ് സുരക്ഷ യും സി സി ക്യാമറയും സ്ഥാപിച്ചിരുന്നു.കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിനെ വർഷ ങ്ങളോളം നയിച്ച കെ ജോർജ് വർഗീസ് പൊട്ടംകുളം എന്ന വക്കച്ചായി തന്നെ പ്രസിഡ ന്റ് സ്ഥാനത്തേക്ക് വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ആറുമാസം  മുന്പ് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം തെരഞ്ഞെടുപ്പിന് തൊട്ടു മുന്പ് മാറ്റി വയ്ക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ എൽ ഡിഎഫ് പാനലിൽ മത്സരിച്ച വി.എൻ. രാജേഷ് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്‍റെ കീഴിലായിരുന്നു ബാങ്ക്.