മുണ്ടക്കയം ഭാഗത്ത് നിന്നും കൊറോണ ബാധിതരെ കണ്ടെത്തിയെന്ന പ്രചരണം അടി സ്ഥാന രഹിതമാണന്ന് ജില്ലാ കലക്ടർ സുധീർ ബാബു.പത്തനം തിട്ട റാന്നിയിൽ ഇറ്റലി യിൽ നിന്നെത്തിയ കുടുംബ ത്തെ വൈറസ് ബാധിത ലക്ഷണങ്ങളോടെ കണ്ടെത്തിയിരുന്നു ഇവരെ കൊച്ചി എയർ പോർട്ടിൽ നിന്നും വാഹനത്തിൽ കൂട്ടികൊണ്ടു വന്നത് മുണ്ടക്ക യം സ്വദേശിയാണന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ സന്ദേശം വ്യാജമാണ്.

സംഭവു മായി ബന്ധപെട്ടു ജില്ലയിൽ 3 പേർ നിരീക്ഷ ണത്തിലാവുകയും അവരെ കോട്ട യം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കെത്തിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ഇവർ മുണ്ടക്കയം സ്വദേശികളല്ല. വൈറസ് ബാധിതരുടെ തെന്ന ഫോട്ടോയും മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.