കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെംബർ സുബിൻ സലീമിന് നാട്ടുകാ രുടെ ആദരവ്. കഴിഞ്ഞ നാലര വർഷം കൊണ്ട് പഞ്ചായത്തിലെ ഏഴാം വാർഡായ തോ ട്ടു മുഖത്തിന്റെ മുഖഛായ മാറ്റി, നാടിന്റെ മുക്കിലും മൂലയിലും വരെ വികസനമെ ത്തിച്ച വാർഡ് മെംബറെയാണ് ജനകീയ ആദരവിന്റെ ഭാഗമായി പൊന്നാടയണിയിച്ചു കൊണ്ട് ആദരിച്ചത്. ഓരോ നിമിഷവും വാർഡിന്റെ വികസനം മാത്രമാണ് സുബിന്റെ ചിന്തയെന്നും അതാണീ ആദരവ് എന്നും യോഗം ഉദ്ഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു.

എൽ.ഡി.എഫ് ഏഴാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഡൽഹിയിൽ നടന്ന വർ ഗീയ കലാപത്തിൽ പ്രതിഷേധിച്ച് ഭരണഘടന സംരക്ഷണ സദസും സംഘടിപ്പിച്ചു. യോഗ ത്തിനോടനുബന്ധിച്ച് വാർഡിലെ മുതിർന്ന പൗരൻമാരെ ആദരിച്ചു. പി.കെ.നസീർ, റ്റി. കെ.ജയൻ, പി.എ താഹ, എം.എ റിബിൻ ഷാ, ബീന ജോബി, റ്റി.എച്ച് ഷാമോൻ എന്നി വർ യോഗത്തിൽ സംസാരിച്ചു.