തിടനാട് പ്രശ്നങ്ങൾ സൃഷ്ടിച്ചത് എം.എൽ.എ യും പഞ്ചായത്ത്‌ പ്രസിഡന്റും ചേർന്ന്. കലാപത്തിന് ആഹ്വാനം ചെയ്ത എം.എൽ.എ ക്കെതിരെ കേസെടുത്തില്ലെങ്കിൽ കോട തിയെ സമീപിക്കുമെന്നും അഡ്വ ഷോൺ ജോർജ് പറഞ്ഞു.മദ്യപിച്ച് നടക്കാൻ വയ്യാ ത്ത സ്ഥിതിയിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റെന്നും രാവിലെ മുതൽ മദ്യ ലഹരി യിൽ പോലീസിനെ വെല്ലുവിളിച്ച പ്രസിഡന്റ് അടി ഇരന്നു വാങ്ങുകയായിരുന്നെന്നും മദ്യ ലഹരിയിൽ നിലത്ത് വീഴുകയും ചെയ്തെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
ജനപ്രതിനിധികൾ ഇത്തരത്തിൽ അധപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.വോട്ട ർമാർക്ക് സ്ലിപ് എഴുതി നൽകുകയും മോശം ഭാഷ ഉപയോഗിച്ചും എംഎൽഎ തരം താഴ്ന്നു.എം. എൽ.എ ക്കെതിരെ കേസെടുക്കണമെന്ന് കാട്ടി പരാതി നൽകിയിട്ടു ണ്ട്.കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അഡ്വ ഷോൺ ജോർജ് പ്രതികരിച്ചു.