ആരോഗ്യവകുപ്പ് പകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടി ലാണ് സംഭവം. ദേശിയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ ഫിഷറീസില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കടയില്‍ പഴകിയ മീന്‍ വില്‍ക്കുന്നതായി കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പാറത്തോട് മെഡിക്കല്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്നാണ് പരി ശോധന നടത്തിയത്.സംഭവത്തിൽ കേസെടുത്തില്ലന്നും, തൽക്കാലം താക്കീതിൽ ഒതുക്കി യതായും ഇനിയാവർത്തിച്ചാൽ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപ ടിയിലേക്ക് കടക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.