എലിക്കുളം പഞ്ചായത്ത് വളപ്പില്‍ അപകടകരമായി നില്‍ക്കുന്ന തേക്കുമ രം മുറിച്ചുമാറ്റുവാന്‍ ഹര്‍ജി.എലിക്കുളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കളിഞ്ഞ ഒരു വര്‍ഷക്കാലമായി അപകടകരമായ നിലയില്‍ നില്‍ക്കുന്ന തേക്കുമരം അടിയന്തിരമായും മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പി.യു.സി. എല്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍ അസ്സീസ് കാഞ്ഞിര പ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കോടതിയില്‍ ഹര്‍ജി നല്‍കി.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികളായ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കോട്ട യം,പഞ്ചായത്ത് ഡയറക്ടര്‍ തിരുവനന്തപുരം എന്നിവരോട് 2018 ഒക്‌ടോ ബര്‍ മാസം 3-ാം തീയതി ബുധനാഴ്ച കാഞ്ഞിരപ്പള്ളിതാലൂക്ക് ലീഗല്‍ സര്‍ വ്വീസ് കോടതിയില്‍ ഹാജരാകുവാന്‍ അദാലത്തു കമ്മറ്റി ചെയര്‍മാന്‍ ഉത്ത രവിട്ടു.

പ്രസ്തുത അപകട നിലയില്‍ നില്‍ക്കുന്ന തേക്കുമരം വെട്ടിമാറ്റുന്നതിന് വില നിശ്ചയിച്ച് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് എലിക്കുളം പഞ്ചാ യത്ത് കമ്മറ്റി പലപ്രാവശ്യം പഞ്ചായത്ത് ഡയറക്ടറേയും അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററേയും രേഖമൂലം വിവരം അറിയിച്ചിട്ട് യാതൊരു നടപടി യും ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന് പുതിയ മന്ദിരം പണിയണമെങ്കില്‍ ഈ തേക്കുമരം മുറിച്ചു മാറ്റേണ്ടിയിരിക്കുന്നു.ഇതു സംബന്ധിച്ചുള്ള പത്ര വാര്‍ത്തകളും ഹര്‍ജി ക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കാലവര്‍ഷക്കെടുതി അനുഭവപ്പെടുന്ന ഈ സാഹചര്യത്തില്‍ മരം മറിഞ്ഞു വീണാല്‍ വന്‍ അപകടം ഉണ്ടാകുവാന്‍ സാധ്യതയുള്ളതായി പഞ്ചായത്ത് ജീവനക്കാരും ഇവിടെ ഇടപാടുകള്‍ക്കായി എത്തുന്ന പൊതു ജനങ്ങളും പറയുന്നു.