ലോക്ക്ഡൗണ്‍ ദിനത്തില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കക മാത്രമല്ല ആ വശ്യമുള്ളവര്‍ക്ക് സഹായമെത്തിക്കാനും എരുമേലി പോലീസ് റെഡി. ജനമൈത്രി പോ ലീസിന്റെ നേതൃത്വത്തില്‍ എരുമേലിയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ധനരായ 15 കുടും ബങ്ങള്‍ക്ക് ഭക്ഷണകിറ്റ് നല്‍കി. ഹോം ക്വാറന്റീനില്‍ കഴിയുന്ന രണ്ട് കുടുംബങ്ങള്‍ക്കും ഭക്ഷണകിറ്റുകള്‍ നല്‍കി.

കനകപ്പലം, പാത്തിക്കക്കാവ്, പൊരിയന്‍മല, എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച്ച സി. ഐ. ആര്‍. മധുവിന്റെ നേതൃത്വത്തിലാണ് ഭക്ഷണകിറ്റുകള്‍ നല്‍കിയത്. നിര്‍ധനരായവര്‍ക്ക് ഇത് ഏറെ ആശ്വാസമായി മാറി. സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. ആര്‍. ഷാജി, ഷെബീര്‍, ഷാജി കെ. എസ്, സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് കിറ്റകള്‍ വിതരണം ചെയ്ത ത്. നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ എരുമേലി പോലീ സ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04828-210233.