കാഞ്ഞിരപ്പള്ളി: അനാഥർക്ക് ആശ്രയമായി ഷാജിയും, അൻഷാദും.കാഞ്ഞിരപ്പള്ളി 26 -ാം മൈൽ വലിയകുന്നത്ത് വീട്ടിൽ വി.എ ഷാജി, പാറത്തോട് മുക്കാലി സ്വദേശി ഷാനി വാസിൽ അൻഷാദ് ഇസ്മായിൽ എന്നിവർ അഗതി മന്ദിരങ്ങളിൽ ഭക്ഷണമെത്തിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പിന്നിടുന്നു. പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാ റാക്കി  തുടങ്ങിയ കരുതൽ സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും, സഹകരണ ത്തോ ടെ  ഇന്ന് നാന്നൂറ്റമ്പതോളം പൊതിചോറുകളും, നൂറ്റി ഇരുപതിൽപരം പ്രഭാത ഭക്ഷണ പൊതികളും, എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഇവർ  അനാഥർക്കായി എത്തിച്ചു നൽ കുന്നു. ഷാജി, കാഞ്ഞിരപ്പള്ളിയിൽ സ്പെയർപാട്സ് കട നടത്തുന്നു. അൻഷാദ് ഇസ്മാ യിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണനായി ജോലി ചെയ്യുന്നു.
അഞ്ച് വർഷം മുമ്പാണ് നന്മയുടെ പൊതിച്ചോറിലേക്കുള്ള ഇവരുടെ തുടക്കം. വഴിയരു കിൽ വിശപ്പ് സഹിക്കാതെ മണ്ണ് വാരി ഭക്ഷിക്കുന്ന ഒരു മനോരോഗിയെ കണ്ടിട്ട് ഷാജി സ്കൂളിൽ പോകുന്ന മകന്റെ  ഭക്ഷണ പൊതി എടുത്ത് നൽകുകയും, ഈ കാര്യം തന്റെ ഊറ്റ സുഹൃത്തായ അന്‍ഷാദിനോട് പങ്കുവെക്കുകയും, അതുവഴി മാസത്തില്‍ ഒരു ദിവ സമെങ്കിലും അശരണരായവര്‍ക്ക് ഭക്ഷണമെത്തിക്കുവാനും അവര്‍ തീരുമാനിച്ചു. ഇതിന് കുടുബാഗങ്ങളുടെ പരിപൂർണ്ണ സഹകരണവും കിട്ടിയപ്പോള്‍ “വിശക്കുന്ന വയറിന് ഒരു പൊതിയാഹാരം ” എന്നത് യാഥാര്‍ത്യമാവുകയായിരുന്നു.
ഇതിനോടൊപ്പം ചേനപ്പാടി സ്വദേശി ജയൻ ജോസഫും, അമൽജ്യോതി കോളേജിലെ അ ദ്ധ്യാപകനുമായ റോണി എന്നിവർ കൂടി ഇതിൻ്റെ ഭാഗമാകുകയും, മറ്റു സുഹൃത്തു ക്കളും കൂടി  കൂടി ഒപ്പം ചേർന്നപ്പോൾ എല്ലാ മാസവും അഞ്ഞൂറ്റി എഴുപതോളം വിശ ക്കുന്ന വയറിന്റെ ഒരു നേരത്തെ വിശപ്പ് തീർക്കുവാൻ ഇവരെ കൊണ്ട് ഇന്ന് സാധിക്കു ന്നു. ഈ പൊതിചോറുകൾ ശേഖരിക്കുന്നതിനും, അർഹരിൽ എത്തിക്കുന്നതിനും  അസ് ലം ഷാജിയും, ആഷിഫ് ഷാജിയും വോളണ്ടിയേഴ്സ് ആയി മുന്നിൽ നിൽക്കുന്നു.
കാഞ്ഞിരപ്പള്ളി ബത്‌ലഹേം ഭവൻഇഞ്ചിയാനി സ്‌നേഹദീപം,കുന്നുംഭാഗം സാൻജിയോ ഭവൻ ആശ്രമം ,നല്ല ശമരിയാൻ ആശ്രമം എന്നിവിടങ്ങളിലും, വഴിയോരങ്ങളിൽ കാണു ന്ന ഏതൊരു അർഹതപ്പെട്ടവർക്കും ഇവർ ഭക്ഷണം എത്തിക്കുന്നു.ഒറ്റപ്പെടലിന്റെ വേദ നയിൽ കഴിയുന്ന അനാഥകർക്ക് മുന്നിൽ സ്നേഹത്തിന്റെ കരുതലുമായി എത്തുന്ന ഇ വർ  മറ്റുള്ളവർക്കും ഒരു മാതൃകയാണ്.