എരുമേലി : വാർധക്യത്തിൽ ഒറ്റക്കായ തങ്കമ്മക്ക് ഉപജീവനമായിരുന്ന സ്വന്തം പെട്ടി ക്കട ഇനി തുറന്ന് പ്രവർത്തിക്കണമെങ്കിൽ സർക്കാരോ സുമനസുകളോ കനിയണം. കാലവർഷത്തിന്റെ കനത്ത മഴയിൽ വാക മരത്തിൻറ്റെ ശിഖരം കടപുഴകി പെട്ടിക്കട തകരുകയായിരുന്നു .

എരുമേലിക്കടുത്ത് കൊരട്ടിയിൽ പൂവത്തിങ്കൽ തങ്കമ്മയുടെ കടയാണ് തകർന്നത്. 22 വർഷം മുമ്പ് ഭർത്താവ് മരിച്ച വയോധികയായ തങ്കമ്മയുടെ ഏക ആശ്രയമായിരുന്നു കടയിലെ വരുമാനം. കടയിലെ സാധനങ്ങളെല്ലാം നശിച്ച നിലയിലാണ്.

കടയിലെ തുച്ഛമായ വരുമാനത്തിലായിരുന്നു ഭക്ഷണവും മരുന്നും ഉൾപ്പടെ തങ്കമ്മ യുടെ ജീവിതചെലവുകൾ നടന്നിരുന്നത്.