കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഈ വര്‍ഷത്തെ വികസനഫണ്ടില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കര്‍ഷകഗ്രൂപ്പുകള്‍ വഴി വിതരണം നടത്തുന്ന വാഴ വി ത്തുകളുടെ ആനക്കല്ല് ഡിവിഷനിലെ ഉല്‍ഘാടനം തമ്പലക്കാട് മഹാത്മാഗാന്ധി ദേശീ യ കര്‍ഷക കൂട്ടത്തിന് നല്‍കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ വിമല ജോസഫ് നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി മു ഖ്യപ്രഭാഷണം നടത്തി. സംഘം പ്രസി ഡന്‍റ്  ജോര്‍ജ്ജ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗം രാജു തേക്കുംതോട്ടം, സെബാസ്റ്റ്യന്‍ വടശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.