ഗ്രീൻ സോണിൽ നിന്നും കോട്ടയം റെഡ് സോണിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ രോഗ ബാധയൊഴിഞ്ഞ കോട്ടയത്തിന് കോവിഡ് 19 ന്റെ കാര്യത്തിൽ ആശ്വസമായിരുന്നങ്കിൽ ഇപ്പോൾ ദിനംപ്രതി ആശങ്കയാണ് സമ്മാനിക്കുന്നത്.2 ൽ നിന്നും 6 ലേക്കും ഇപ്പോൾ 11 പേരിലും എത്തി നിൽക്കുന്നു ജില്ലയിലെ കോവിഡ് ബാധിതർ.ഇവരുമായി ഇടപെട്ടവരു ടെ എണ്ണം പോസിറ്റീവായാൽ കോട്ടയത്തെ റെഡ് സോണിൽ ഉൾപ്പെടുത്തും.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മ ന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോ ട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോ ക്ടറാണ്.
കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പ ര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.