ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഹെൽത്ത് ആൻഡ് സാനി സ്റ്റേഷൻ കമ്മിറ്റിയുടെയും കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ പൂതക്കുഴി 33-ാം നമ്പർ അംഗൻവാടിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സെമിനാ റും പോസ്റ്റർ പ്രദർശനവും നടത്തി.

ആശാ വർക്കർ സിന്ധു ജോർജിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ ടി.എസ്. ഐ ഷാ ബീവി, ഇ.പി. ദിലീപ്, എ.എച്ച്. സീനത്ത്, മരിയൻ കോളേജ് വിദ്യാർത്ഥികളായ ബാസിൽ ബിലാൽ,അക്സ അന്ന സാം, അനഘ റജി, കാതറിൻ ഹെൻറി എന്നിവർ പ്ര സംഗിച്ചു. ഡോ.അമ്പിളി കൃഷ്ണ, ഡോ.പ്രദീപ് തോമസ്, ഡോ. സുമി നൗഫൽ, കെ.ബി ബാലു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.