കാഞ്ഞിരപ്പള്ളി വളവുകയത്ത് വെയിറ്റിംഗ് ഷെഡിൻ്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബോർഡ് യാത്രക്കാരെ അടക്കം വട്ടംചുറ്റിക്കുന്നു. വളവുകയത്തിന് പകരം വെയിറ്റിം ഗ് ഷെഡിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ വട്ടക്കയം എന്നാണ് എഴുതിയിരിക്കു ന്ന ത്.

ഇംഗ്ലീഷിലും മലയാളത്തിലും ഈ പേര് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് .റോഡ് ഇൻഫ്രാസ്ട്രക്ച്ചറൽ കേരള ലിമിറ്റഡ് സ്ഥാപിച്ച ബോർഡിലാണ് സ്ഥലനാമം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.നേരത്തെ സ്ഥാപിച്ചിരുന്ന ബോർഡിൽ സ്ഥലനാമം കൃത്യമാ യിരുന്നു.കഴിഞ്ഞയിടെ ബോർഡ് മാറ്റി സ്ഥാപിച്ചപ്പോളാണ് തെറ്റ് കടന്നു കൂടിയത്.

സ്ഥലമറിയാതെ എത്തുന്ന യാത്രക്കാരെ വട്ടംചുറ്റിക്കാതെ ബോർഡിൽ കൃത്യമായ സ്ഥലനാമം രേഖപ്പെടുത്താൻ നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവ ശ്യം.