പെരുവന്താനം: കുമളി ഡിപ്പോയിലെ ഡ്രൈവര്‍ പെരുവന്താനം തിരുനെല്ലില്‍ വീട്ടില്‍ പി.എസ്. പ്രമോദി (47) നെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുണ്ടക്കയത്തു നിന്നും വീട്ടിലേയ്ക്ക് മടങ്ങും വഴി പെരുവന്താനം ഹോമിയോ പടിയില്‍ വെച്ച് അയല്‍ വാസിയും ടാക്‌സി ഡ്രൈവറുമായ സജി (ചട്ടി സജി) ഓട്ടോറിക്ഷയില്‍ പിന്നാലെയെത്തി കമ്പിവടിക്ക് പ്രമോദിന്റെ തലയില്‍ അടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ സജി തന്നെ പല കേസിലും പോലീസിനും എക്‌സൈ സിനും ഒറ്റിക്കൊടുത്തത് പ്രമോദാണന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പ്രമോദ പറഞ്ഞു.ആഴത്തില്‍ മുറിവേറ്റ പ്രമോദിന്റെ തലയക്ക് ഇരുപത്തിരണ്ട് തുന്നല്‍ ഉണ്ട്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത് .
സംഭവത്തിനു ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപെട്ട സജിക്കായി പൊലീസ് തിരച്ചില്‍ വ്യാപകമാക്കിയതായും ഇയാള്‍ രക്ഷപെട്ട ഓട്ടോറിക്ഷയുടെ ഉടമയെ ചോദ്യം ചെയ്തു വരുന്നതായും പെരുവന്താനം എസ്.ജെ. പ്രശാന്ത് പി. നായര്‍ അറിയിച്ചു.