കാഞ്ഞിരപ്പള്ളി: പഞ്ചായത്തില്‍ ആദ്യമായി ഇന്റര്‍ ലോക്ക് ഉപയോഗിച്ച് നിര്‍മിച്ച ഒന്നാംമൈല്‍-പ്ലാമൂട് പടി റോഡിന്റെ ഉദ്ഘാടനം എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 2 ലക്ഷം ഉപയോഗിച്ചാണ് 100 മീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുന്‍പ് മൂന്നടി വീതിയില്‍ നടപ്പുവഴി മാത്രമായിരുന്ന ഇടതൊണ്ട് വാര്‍ഡംഗം സുബിന്‍ സലീമിന്റെ നേതൃത്വത്തില്‍ 7 അടി വീതിയില്‍ റോഡ് നിര്‍മാണം നടത്തിയിരുന്നു. 
ഇരുപതോളം കുടുംബങ്ങള്‍ക്ക് വാഹനസൗകര്യം ലഭിക്കുന്ന റോഡാണ് ഇന്റര്‍ ലോക്ക് ഉപയോഗിച്ച് പുനരുദ്ധീകരിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്യുന്നതിനെക്കാള്‍ കുടുതല്‍ കാലം ഈട് നില്‍ക്കുമെന്നതിനാലാണ് ഇന്റര്‍ ലോക്ക് ഉപയോഗിച്ച് റോഡ് നിര്‍മാണം നടത്തിയതെന്ന് വാര്‍ഡംഗം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.