എരുമേലി:പകര്‍ച്ച വ്യാധി കള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ആരോഗ്യ സന്ദേശ യാത്രക്ക് എരുമേലിയില്‍ സ്വീകരണം നല്‍കി. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാര്‍ ജാഥാ ക്യാപ്റ്റനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ആര്‍. അജേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. വിനോദ്, അഭയം ട്രസ്റ്റ് ചെയര്‍മാന്‍ പി. കെ. ബാബു, കരീം ആറ്റാത്തറ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം. വി. ജോയ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സന്ദേശ യാത്രയിലെ കലാപരിപാടികള്‍ക്ക് പുറമെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.