മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയതിൻ്റെ  പണത്തിൻ്റെ വീതം വയ്പിനെ ചൊ ല്ലിയുള്ള തർക്കത്തിനിടെ മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പാലൂർ ക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ സംഭവത്തിൽ കറുകച്ചാൽ മാന്തു രിത്തി വെട്ടിക്കാവുങ്കൽ സഞ്ചുവിനെയാണ് പെരുവന്താനംപോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിരുവോണ തലേന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവ സം കൊല്ലപ്പെട്ട കുഞ്ഞുമോനും പ്രതിയും മറ്റൊരാളും  ചേർന്ന് പ്രദേശത്തെ നിർമാ ണം നടക്കുന്ന വീടിൻ്റെ പരിസരത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് ഇവിടെ കിടന്ന ഇരുമ്പ് കമ്പികൾ എടുത്ത് അക്രി കടയിൽ വില്ക്കുകയും ഇവർ ചെയ്ത് .കൂടെ യുണ്ടായിരുന്ന ആൾ പോയപ്പോൾ പാലൂർക്കാവിലെ തോട്ടുപുറമ്പോക്കിൽ വച്ച് മദ്യം വാങ്ങിയതിൻ്റെ പണത്തിൻ്റെ വീതംവയ്പിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാ യി .തർക്കത്തിനിടെ കുഞ്ഞുമോനെ പ്രതിയായ സഞ്ചു മർദ്ദിക്കുകയും ശക്തമായ ഒ ഴുക്കുണ്ടായിരുന്ന തോട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു വന്നിടുകയും മരണം ഉറപ്പിക്കു കയും ചെയ്തു.
തുടർന്ന് സഞ്ചു ബൈക്കിൽ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് അന്യ സംസ്ഥാനത്തേയ്ക്കും കടന്നു.  കുഞ്ഞുമോൻ്റ മൃതദേഹം തോട്ടിൽ കണ്ടെത്തി യതോ ടെ പെരുവന്താനം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പിന്നീട് നട ത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണന്ന് മനസിലാകുന്നതും സഞ്ചു വിനെ പിടികൂടുന്നതും. നാട്ടിൽ നിന്ന് കടന്നതിന് ശേഷം അന്യസംസ്ഥാനങ്ങളിലു ള്ള വരുടെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. ഇത് കേസന്വേഷണത്തിൽ eപാ ലീസിനെ ഏറെ വലച്ചു. അറസ്റ്റിലായ സഞ്ചുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളി വെടുത്ത ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി. പെരുവന്താനം എസ് എച്ച് ഒ ജയപ്രകാശിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.