എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ആറാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ തീ രുമാനം.കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും ദേവസ്വം കമ്മീഷണറുടെയും നിർദ്ദേശം മാനിച്ചു എരുമേലി ശ്രീ ധര്‍മശാസ്താ ക്ഷേത്ര ത്തിലെ ചരിത്ര പ്രസിദ്ധമായ ആറാട്ട് ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാ ക്കി നടത്താൻ തീരുമാനമായി.
ഭക്തജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കി കൊറോണ മുൻകരുതൽ സ്വീകരിക്കുന്നതി ന്റെ ഭാഗമായാണ് തീരുമാനം. സ്വീകരണം, അന്നദാനം, കലാപരിപാടികൾ എന്നിവയാ ണ് ഒഴിവാക്കിയിട്ടുള്ളത്. ക്ഷേത്ര ചടങ്ങുകളും ആറാട്ടും ആചാരപരമായി നടത്തുമെന്ന്
എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ. ജി. ബിജു അറിയിച്ചു.