കിഴക്കന്‍ മേഖലയില്‍ പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ വൈകു ന്നു. മൂക്കംപെട്ടി-കാളകെട്ടി റോഡിലെ പാലം അപകടാവസ്ഥയിലാണ്. പാലങ്ങളുടെ പുനരുദ്ധാരണ നടപടികള്‍ വൈകുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണെ ങ്കിലും നടപടിയില്ലാത്ത സ്ഥിതിയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന പ്രളയ ത്തില്‍ മൂക്കംപെട്ടി, ഏഞ്ചല്‍വാലി, കുറു മ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ പാലങ്ങള്‍ ബ ലക്ഷയം നേരിടുകയാണ്. പാലങ്ങള്‍ക്ക് ഉയരം കുറവായതിനാല്‍ സാമാന്യം കനത്ത മ ഴ പെയ്താല്‍ വെള്ളത്തിനടിയിലാവുന്നു. വനത്തില്‍ നിന്ന് ഒഴുകിയെത്തുന്ന മരങ്ങള്‍ ഇ ടിച്ചു പാലങ്ങള്‍ വിണ്ടുകീറുന്നതായി നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ പെയ്ത മഴയെ തുടര്‍ന്ന് മിക്ക പാലങ്ങളുടെയും കൈവരികള്‍ തകര്‍ന്നിരുന്നു. വീതി കുറഞ്ഞ പാലങ്ങളിലൂടെ ഇപ്പോള്‍ യാത്ര അപകടകരമായിരി ക്കുകയാണ്. എതിരെ വാഹനങ്ങള്‍ വന്നാല്‍ വശം ചേര്‍ത്തു കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മൂക്കംപെട്ടി-കാളകെട്ടി റോഡിലെ പാലം കഴിഞ്ഞ മഴക്കാലത്ത് ഭാ ഗികമായി തകര്‍ന്നിരുന്നു. അടിഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുമളി, മുണ്ട ക്കയം ഭാഗത്തുനിന്നു തീര്‍ഥാടകര്‍ ശബരിമലയിലേക്കു പോകുന്ന വഴിയിലാണ് ഈ പാലം. മലയാള മാസാരംഭങ്ങളിലും മണ്ഡല മകരവിളക്ക് സീസണിലും ലക്ഷക്കണ ക്കിനു തീര്‍ഥാടകരാണ് ഇതുവഴി കടന്നുപോകുന്നത്. ഉയരമുള്ള പുതിയ പാലങ്ങള്‍ നി ര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.