അഞ്ചിലിപ്പയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ഇടുങ്ങിയ േതാടിനും , കുടുംബതാമസമുള്ള വീടുകളോടും, റേഷൻകടയോടും ചേർന്ന് ഞള്ളമ റ്റത്തേയ്ക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിൽ പൗരസമിതി പ്രതിഷേ ധിച്ചു.
കുട്ടികളും വനിതകളും ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലാക്കാർഡുകളു മായി നടത്തിയ പ്രതിഷേധ സമരത്തിന് ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ ഗ്രാ മപഞ്ചായത്ത് മെമ്പർമാരായ റിജോ വാളാന്തറ, ജെസി മലയിൽ പൗരസമിതി അംഗങ്ങ ളായ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, എം ടി തോമസ്, ബിന്ദു വിനയൻ, ഇ പി ചാക്കപ്പൻ, സാബി സജീവ്, ജോസഫ് അൻ്റണി, സാജു കുറ്റിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും ആവശ്യമായ സ്ഥലസൗകര്യങ്ങൾ നൽകാൻ പല വ്യക്തികളും തയ്യാറായിട്ടും ഞള്ള മറ്റത്തേയ്ക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിൽ വൻ അഴിമതി നടക്കുന്നതായി പൗരസമിതി ആരോപിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി ലോക്ക്ഡൗൺ നിയന്ത്രണം പാലിച്ച് വീട്ടുമുറ്റ സമരം നടത്തുവാനും തീരുമാനിച്ചു.