ടീം പൊടിമറ്റം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊടിമറ്റം സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂളിലെ  കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം ബുക്കുകള്‍ സ്‌കൂള്‍ പ്രഥമാധ്യാപിക അല്‍ഫോന്‍ സാ പാലത്തിങ്കലിന് പഠനോപകരണങ്ങള്‍ കൈമാറി. പൊടിമറ്റം പ്രദേശത്തെ സുഹൃ ത്തുക്കള്‍ ചേര്‍ന്നാണ് ടീം പൊടിമറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കൂട്ടായ്മ രൂപീകരിച്ച് പ്രവ ര്‍ത്തനം ആരംഭിച്ചത്.

കോവിഡ് ബാധിതരുടെ മൃതദേഹ സംസ്‌കരണം, കിറ്റ് വിതരണം, സമൂഹ അടുക്കളയി ല്‍ നിന്നുള്ള ഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രവാസി സുഹൃത്തു ക്കളുടെയും, സുമനസുകളുടെയും സഹകരണത്തോടെയാണ് ടീം പ്രവര്‍ത്തകര്‍ പഠനോ പകരണങ്ങള്‍ വാങ്ങി നല്‍കിയത്. ടീം പൊടിമറ്റം പ്രവര്‍ത്തകരായ സിജോ പൊടിമറ്റം, ജയേഷ് കൊടിത്തോട്ടം, ഷഫീക് ഇബ്രാഹിം, ബിനു ജോസഫ്, ബിബിന്‍ തോമസ് എന്നിവ ര്‍ നേതൃത്വം നല്‍കി.