2019  ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം അവസാനിക്കുന്ന ജനുവരി 4-ാം തീയതി പ്രവര്‍ത്തി സമയം കഴിഞ്ഞ് രാത്രി 8 മണിക്കു ശേഷം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍  കണ്ടെത്തി അവരുടെ റേഷന്‍ വിഹിതം ഇ പോസ് മെഷീനെ വെട്ടിച്ച് മാനുവലായി വിത രണം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി .
റേഷന്‍ വാങ്ങാത്ത 4 റേഷന്‍ കാര്‍ഡുകളിലായി (ഒരു അന്ത്യോതയ കാര്‍ഡ്, ഒരു സ ബ്സിഡി കാര്‍ഡ് , രണ്ട് നോണ്‍ സബ്സിഡി  കാര്‍ഡ് ) 51 കിലോ അരി, 5 കിലോ ഗോതമ്പ്, 6 കിലോ ആട്ട, 1.5 ലിറ്റര്‍ മണ്ണെണ്ണ എന്നിവയാണ്  42-ാം നമ്പര്‍ ലൈസന്‍സി കാര്‍ഡുടമകളെ വെട്ടിച്ച്  മാനുവലായി വിതരണം നടത്തിയത്.
നാലു കാര്‍ഡുടമകളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഡിസംബര്‍ മാസ ത്തെ റേഷന്‍ വാങ്ങിയിട്ടില്ല എന്ന് അറിയിച്ചു. ആയതിന്‍റെ അടിസ്ഥാനത്തില്‍ കാഞ്ഞിര പ്പള്ളി  പേട്ട ഗവ. ഹൈസ്കൂളിന് എതിര്‍വശത്തുള്ള ഇല്ല്യാസ് ലൈസന്‍സിയായിട്ടുള്ള 42-ാം നമ്പര്‍  റേഷന്‍ കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ആഫീസര്‍ താല്‍ക്കാലികമാ യി റദ്ദു ചെയ്തു.
അന്ത്യോദയ   കാര്‍ഡുടമയ്ക്ക് റേഷന്‍ ലഭിച്ചില്ലെങ്കില്‍ 2013 ഭക്ഷ്യഭദ്രതാ നിയമം അനു ഛേദം 8 പ്രകാരം ഫുഡ് സെക്യൂരിറ്റി അലവന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്, അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.
അന്വേഷണത്തിന് താലൂക്ക് സപ്ലൈ ആപീസര്‍ റ്റി ജി സത്യപാല്‍  റേഷനിങ്ങ് ഇന്‍സ്പെ ക്ടര്‍മാരായ എസ് ഷീനാകുമാരി, സാവിയോ പി ജോര്‍ജ്ജ്, ഇ. ജെ ഷെനോയ് എന്നിവര്‍  നേതൃത്വം നല്‍കി.