കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായിട്ടുള്ള ഓൺലൈൻ പാഠഭാഗ  അനുരൂപീകരണ ക്ലാസ്സിന്റെ(വൈറ്റ് ബോർ ഡ്‌)  ബ്ലോക്ക്‌ തല ഉത്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കു ളത്തുങ്കൽ നിർവഹിച്ചു.യോഗത്തിൽ കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓ ഫീസർ എം. സി ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബി.ആർ.സി ബി. പി. സി സനൽകുമാർ കെ. കെ സ്വാഗതവും ട്രെയ്നർ മാരായ വി.കെ ശിവദാസ്, മുഹ മ്മദ്‌ ഫൈസൽ, ഫാദർ എബി.സി.ചെറിയാൻ,സിജിൻ എ.പി തുടങ്ങിയവർ സംസാരിച്ചു.