സംസ്ഥാന സർക്കാരിന്റ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും  വിഷരഹിത പച്ചക്കറി  പ്രോത്സാഹനത്തിന്റ  ഭാഗമായി സർവ്വീസ് സംഘടനയായ  കേ രളാ എൻ.ജി.ഒ യൂണിയൻ  കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്തിൽ കാഞ്ഞിരപ്പ ള്ളി മിനിസിവിൾ സ്റ്റേഷൻ വളപ്പിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു,പ്രവർത്തകർ നൂറ് ഗ്രോബാഗുകളിൽ പച്ചമുളക് ,വഴുതന ,തക്കാളി, വെണ്ട തൈകളാണ് നട്ടു പരിപാ ലിച്ചു വരുന്നത്.

എൻ.ജി.ഒ യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി അനൂപ് എസ്, പ്രസിഡന്റ് രാജി എസ്, എൻ.ജി.ഒ. യൂണിയൻ  ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു വി, സന്തോഷ് കെ കുമാർ എന്നിവരുടെ നേതൃത്തിൽ ആണ് കൃഷി  പരിപാലനവും മറ്റും നടന്നു വരുന്നത്. വിഷ രഹിത പച്ചക്കറി സന്ദേശ പ്രചാരണാർത്ഥംജൈവ കൃഷി കൂടു തൽ സ്ഥലങ്ങളിലേക്കും വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്നും എൻ.ജി.ഒ യൂണി യൻ  ഭാരവാഹികൾ അറിയിച്ചു.