മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെയും,  പ്രാഥമിക ആരോഗ്യ കേന്ദ്രം പറത്താതാന ത്തിന്റെയും,  മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക്ന്റെയും സംയുക്താഭിമുഖ്യ ത്തിൽ, വിദ്യാലയങ്ങളിൽ നിന്ന് വീട്ടിലേക്ക് എന്ന് ആർദ്രം ക്യാമ്പയിൻ മുണ്ടക്കയം പ ഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മുണ്ടക്കയം സി. എം.സ്. എൽ. പി സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ   വാർഡ അംഗം ജിജി  നിക്കോളസ്  സ്വാഗതം ആശംസിച്ചു.

സമ്മേളന ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാജുവും, തൂവാല ക്യാമ്പയിൻ ഭാഗമായുള്ള തുവ്വാലുകളുടെ വിതരണം മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ  നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി ചേറ്റുകുഴി, അൻസാരി മടത്തിൽ,  ജോണി ആലപ്പാട്, സൂസൻ. വൈ, സി എം എസ് എൽ പി സ്കൂൾ എച്ച്. എം. തോമസ് എബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ നജ്മുദ്ദീൻ, പി എച്ച് എൻ ഷൈലജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് വർമ്മ, സജി ജോർജ്, ജെ പി എച്ച് എൻ സിന്ധുമോൾ വിഎസ്, മധു തുടങ്ങിയവർ സംസാരിച്ചു.