കാഞ്ഞിരപ്പള്ളി: മാലിന്യ കൂമ്പാരമായ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസര ത്തിന് ശാപമോക്ഷമാവുന്നു. സെന്റ് ഡൊമിനിക്സ് കോളേജ് NSS വോളണ്ടിയർമാരുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷൻ, ചിറ്റാർ പുനർജനി മിഷൻ, എൻ.ജി.ഒ യൂണിയ ൻ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സിവിൽ സ്‌റ്റേഷന്റെ എസ്.ബി.ഐ ബാങ്കിന്റെ സമീപമുള്ള കവാടത്തിന് സമീപം കു ന്നുകൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ഒഴിവാക്കുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. തുടർ ന്ന് ഇവിടം വൃത്തിയായി സൂക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കും.

പുറത്ത് നിന്നുള്ള ആളുകൾ സിവിൽ സ്‌റ്റേഷൻ പരിസരത്ത് മാലിന്യം തള്ളുന്നത് തട യാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും മാലിന്യങ്ങൾ തരം തിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ശുചീകരണ യജ്ഞത്തിന് കാഞ്ഞിരപ്പള്ളി തഹൽസിദാർ അജിത്ത് കുമാർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാത്യു, ടൗൺ വാർഡംഗങ്ങളായ ചിറ്റാർപുഴ പുനർജനി മിഷൻ ജനറൽ കൺവീനർ എം.എ.റിബിൻ ഷാ, ബീനാ ജോബി,വില്ലേജ് ഓഫീസർ ജയപ്രകാശ്, താലൂക്ക് ഓഫീസ് ജീവനക്കാരായ അനൂപ്, സന്തോഷ്, ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു, NSS പ്രോഗ്രാം ഓഫീസർ പ്രഫ. മേരി പിറ്റ്യൂണിയ, വോളണ്ടിയർ സെക്രട്ടറിമാരായ മെൽബിൻ, അർഷത്, നിഷ, എന്നിവർ നേതൃത്യം നൽകി.