വ്യാഴാഴ്ച്ച വെളുപ്പിന് രണ്ടരയോടെ പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിന് സമീപമാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്നു തീർത്ഥാടകർ. കാർ നിയന്ത്രണം വിട്ട് മരത്തിലിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ തളിപ്പറമ്പ് കരിമ്പം സ്വദേശിയായ ആലൻവളപ്പിൽ സുനിലാണ് (43) മരിച്ചത്. സുനിലായിരുന്നു വാഹനമോടിച്ചിരുന്നത്.

ഒപ്പമുണ്ടായിരുന്ന ലക്ഷ്മണൻ (59), വേണുഗോപാൽ (49), മനോജ് (45), സുരേഷ് (57) എന്നിവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനിലിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.