വാഴൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്രിസ്തുമസ് ദിനത്തിൽ പ്രതിഷേധവു മായി എസ്എഫ്ഐ.പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ് ഇന്ത്യ യുടെ അടിസ്ഥാനം ഭരണഘടനയാണ് വിചാരധാരയല്ല എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ വാഴൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടി പ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ക്രിസ്തുമസ് സമ്മാനമായി ഭരണഘടനയുടെ പകർപ്പും വിദ്യാർത്ഥികൾ അയച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ പ്ര തിഷേധ പ്രകടനവും നടത്തി.തുടർന്ന് നടന്ന യോഗം എസ്എഫ്ഐ വാഴൂർ ഏരിയാ സെക്രട്ടറി രോഹിത് അജയ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജസ്റ്റിൻ റെജി അധ്യക്ഷനായി.വാഴൂർ കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ സതീഷ് സ്വാ ഗതവും ഏരിയാ വൈസ് പ്രസിഡന്റ് എസ് അക്ഷയ് നന്ദിയും പറഞ്ഞു.