കാഞ്ഞിരപ്പള്ളി:താലൂക്കിലെ വിവിധയിടങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍. കാഞ്ഞിരപ്പള്ളി, പാറത്തോട്,ചിറക്കടവ് പഞ്ചായത്തുകളിലാണ് വലിയ ശബ്ദത്തോടെ കുലുക്കം അനുഭപെട്ടത്.

വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ യിടങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. വലിയ ശബ്ദത്തോടെ ഉണ്ടായ മുഴക്കത്തെ തടര്‍ന്നാണ് സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന കുലുക്കം ഉണ്ടായത്. കാഞ്ഞിരപ്പള്ളി, പാറത്തോട്,ചിറക്കടവ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. കെട്ടിടങ്ങളുടെ ഭിത്തികള്‍ക്കും, പാത്രങ്ങള്‍ക്കും ചലനം അനുഭവപ്പെട്ടു.
പാറത്തോട് പഞ്ചായത്തിലെ കാരികുളം, പാലംപ്ര മേഖലകളിലാണ് കുലുക്കം കൂടുതല്‍ വ്യക്തമായത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൂവപ്പള്ളി, കുളപ്പുറം, പട്ടിമറ്റം, വിഴി ക്കത്തോട് ,ചിറക്കടവ് പഞ്ചായത്തിലെ പൊന്നയ്ക്കകുന്ന് ,മൂല കുന്ന് എന്നിവിടങ്ങളി ലും കുലുക്കം അനുഭവപ്പെട്ടു. കുറച്ച് ദിവസങ്ങളായ കാലാവസ്ഥയിലും വലിയ മാറ്റമു ണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. പുലര്‍ച്ചെ ഏഴ് മണി വരെ കടുത്ത മൂടല്‍മ ഞ്ഞും തണുപ്പും അനുഭവപ്പെട്ടിരുന്നു

ചൊവ്വാഴ്ച പുലര്‍ച്ചെയും ഈ മേഖലകളില്‍ മുഴക്കം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയാ യി ഉണ്ടാകുന്ന ഈ പ്രതിഭാസം മേഖലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരി ക്കുക യാണ്. എന്നാല്‍ ജനങ്ങളില്‍ നിന്ന് ലഭിച്ച വിവരം ഒഴിച്ചാല്‍ ഭൂമികുലുക്കത്തെപ്പറ്റി ആധികാരികമായ വിവരം ലഭിച്ചിടില്ലന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.