​ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും 2024-ഓടെ ശുദ്ധജലം ല ഭ്യമാക്കുന്ന ബൃഹത്പദ്ധതി തയ്യാറാകുന്നു.ഇതിൻ്റെ ഭാഗമായി ജനപ്രതിനിധികൾക്ക് പരിശീലനമൊരുക്കുന്നതിന് ശില്പശാലയും ആലോനയോഗവും നടത്തി.പഞ്ചായത്ത് റോഡ് പൈപ്പിടാൻ കുഴിക്കണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങി നഷ്ടപരിഹാര ത്തുക നൽകണമെന്ന് വാട്ടർ അതോറിറ്റിയോട് യോഗത്തിൽ ആവശ്യപ്പെട്ടു.
രണ്ടുവർഷത്തിലേറെയായി പൊൻകുന്നം-പുനലൂർ റോഡിൽ ചിറക്കടവ് പഞ്ചായത്ത് പരിധിയിലെ ഹൗസ് കണക്ഷനുകൾ വിച്ഛേദിച്ചതിനാൽ കുടിവെള്ളമെത്തുന്നില്ലാ യിരുന്നു.പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണത്തിന്റെ പേരിലാണ്  നൂറുകണ ക്കിന് കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചത്. ഇത്  അടിയന്തരമായി പുനഃസ്ഥാ പിക്കണമെന്ന് ജല അതോറിറ്റിയോട് ചിറക്കടവ് പഞ്ചായത്ത് ആവശ്യപ്പെട്ടു.ഈ വി ഷ യം അടിയന്തരമായി പരിഹരിക്കാൻ പഞ്ചായത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചേർന്ന് യോഗം നടത്തി.ഇതോടൊപ്പം ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ കു ടുംബങ്ങൾക്കും 2024-ഓടെ ശുദ്ധജലം ലഭ്യമാക്കുന്ന ബൃഹത്പദ്ധതി തയ്യാറാകുന്നതി ൻ്റെ ഭാഗമായി ജനപ്രതിനിധികൾക്ക് പരിശീലനമൊരുക്കുന്നതിന് ശില്പശാലയും നട ത്തി.
എല്ലാ മേഖലയിലും ജലവിതരണം ഉടൻ നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അ ഡ്വ. സി.ആർ.ശ്രീകുമാർ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഓരോ പ്രദേശത്തെയും ജലവിതരണം മുൻകൂട്ടി അറിയിച്ച് ജനങ്ങൾക്ക്ഉപകാരപ്പെടുംവിധമാക്കണം.ചെറുവള്ളി കറുത്തമഞ്ഞാടിയിലെ ഓവർഹെഡ് ടാങ്കിൽ വെള്ളമെത്തിച്ച് ആ പ്രദേശത്ത് വി തരണം തുടങ്ങണമെന്നും ആവശ്യപ്പെട്ടു.പഞ്ചായത്ത് റോഡ് പൈപ്പിടാൻ കുഴിക്കണ മെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങി നഷ്ടപരിഹാരത്തുക നൽകണമെന്നും പ്രസിഡ ന്റ് ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ നീട്ടുന്നതിനുവേണ്ടി അതോറിറ്റിയിൽ ചിറക്കടവ് പഞ്ചായത്ത് 30 ലക്ഷം രൂപ അടച്ചതാണ്. ഈ ജോലിയും ഉടൻ പൂർത്തീകരിക്കണമെന്ന് പ്രസിഡന്റ് നിർദേശിച്ചു.
പ്രശ്നപരിഹാരത്തിന് അതോറിറ്റിയും കെ.എസ്.ടി.പി.യും ഇനിയും വൈകരുതെന്ന് യോഗത്തിൽ പങ്കെടുത്ത ചീഫ് വിപ്പ് ഡോ. എൻ.ജയരാജും നിർദേശിച്ചു. ജനപ്രതിനി ധികൾക്കുള്ള ശില്പശാലയുടെ ഉദ്ഘാsനവും ചീഫ് വിപ്പ് നിർവ്വഹിച്ചു.
ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി
പഞ്ചായത്തും ജലസേചനവകുപ്പും ചേർന്ന് കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ പിന്തു ണയോടെ ജൽജീവൻ മിഷനിലൂടെയാണ്  പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 15.39 കോടി രൂപയുടെ വിനിയോഗമാണ് ലക്ഷ്യമിടുന്നത്. 750 വീടുകളിൽ ആദ്യം കുടിവെള്ള വിതരണം നടപ്പാക്കും. 2024-നകം 10,574 കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.  പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അധ്യക്ഷതയിൽ  വാട്ടർ അതോറിറ്റി അസി.എക്‌സി.എൻജിനീയർ ജിബോയി ജോസ്, അസി.എൻജി നീയർ ഷാന്റി ജോസഫ് എന്നിവർ പങ്കെടുത്തു.15-ന്കെ .എസ്.ടി.പി.ഉ ദ്യോഗസ്ഥ രെക്കൂടി പങ്കെടുപ്പിച്ച് അടുത്ത യോഗം നടത്തും.