സിപിഐ എം നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയിലൂടെ രണ്ട് സ്ത്രീകൾ മാത്രമുള്ള കുടുംബത്തിന്റെ ഭവനം എന്ന ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ്. സിപിഐ എം വാഴൂർ ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ച് നൽകുന്നതോടെ കൊടുങ്ങൂർ കീച്ചേരിപ്പടി സ്വദേശിയായ അമ്പിളിക്കും മകൾ രാഖിക്കുമാണ് കെട്ടുറപ്പുള്ള വീടിന്റെ ഭദ്രത ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് കേവലം ആറ് മാസം കഴിയുമ്പോൾ അമ്പിളി യുടെ ഭർത്താവ് രാജേഷ് അപകടത്തിൽ മരണമടഞ്ഞു. പിന്നീട് അങ്ങോട്ട് അമ്പിളിയും മകളും ഒറ്റയ്ക്കായിരുന്നു. തകർന്ന് വീഴാറായ കെട്ടുറപ്പില്ലാത്ത കൊച്ച് വീടായിരുന്നു രണ്ടാളുകൾക്കും തലചായ്ക്കാനുള്ള ഇടം. പ്ലസ് ടുവിന് പഠിക്കുന്ന മകളുടെയും വിധവയായ അമ്മയുടെയും മുമ്പിൽ പ്രതീക്ഷയായ് മാറുകയായിരുന്നു സിപിഐ എം.മഴ വെരുമ്പോൾ മനസ്സിൽ ആദിയായിരുന്നു പാർട്ടിയാണ് ഞങ്ങൾക്ക് തുണയായത് നിറ കണ്ണുകളോടെ അമ്പിളി പറയും.
മൂന്ന് സെന്റ് സ്ഥലത്ത് രണ്ട് മുറിയും ഹാളും അടുക്കളും ബാത്ത് റൂം ഉൾപ്പെട്ട മനോഹരമായ വീടാണ് ഇവർക്കായി ഒരുങ്ങിയിരിക്കുന്നത്.ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ എല്ലാ പണിയും പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറൽ നടക്കും.വൈകിട്ട് നാലിന് വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അമ്പിളിയ്ക്കും രാഖിയ്ക്കും താക്കോൽ കൈമാറും. പരിപാടിയിൽ കാനം രാമകൃഷ്ണൻ നായർ അധ്യക്ഷനാകും.പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ.ആർ നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ് നായർ, വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ, വാഴൂർ ലോക്കൽ സെക്രട്ടറി അഡ്വ.ബെജു കെ ചെറിയാൻ എന്നിവർ പങ്കെടുക്കും.