അപകടത്തിനിടയാക്കിയ ലോറി 15 മിനിട്ടിനുളളില്‍ നീക്കി, പ്രതിഷേധവുമായി നാട്ടുകാര്‍, ആശുപത്രി വളപ്പില്‍ പൊലീസും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റം സംഘര്‍ഷത്തിലായി.

ചോറ്റിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അന്യസംസ്ഥാന ലോറി സംഭവ സ്ഥല ത്തുനിന്നും പൊലീസ് ഉടന്‍ നീക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിത്. അപകടമ റിഞ്ഞ് മൃതദേഹം സൂക്ഷിക്കുന്ന കാഞ്ഞിരപ്പളളി 26 ാംമൈലിലെ സ്വകാര്യാശുപത്രിയില്‍ എത്തിയ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായാണ് എത്തിയത്. ലോറിഉടമയെ സഹായിക്കാനാണ് പൊലീസ് വാഹനം മാററിയെന്നായിരുന്നു ആരോപണം. പിന്നീട് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു .ഇത് പൊലീസുമായി സംഘര്‍ഷത്തിലായി. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി.ഗിരീഷ് എസ്.സാരഥിയുടെ നേതൃത്വത്തിലുളള പൊലീസുമായി  വാക്കേറ്റമാവുകയായിരുന്നു.പൊലീസ് സ്റ്റേഷനിലെത്തിച്ച ലോറിയില്‍ നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ , പാതി ഉപയോഗിച്ച മദ്യ കുപ്പികള്‍ എന്നിവ ലോറി ജീവനക്കാര്‍ എടുത്തു നീക്കുന്നത് കണ്ടതായും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലന്നുമാണ് നാട്ടുകാരുടെ ആരോപണം