ദേശീയപാത 183ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ നിര്‍മ്മലാ രം ജംര്ഷനില്‍ ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു 3 പേര്‍ മരിച്ചു. പെരു വന്താനം, വെബ്ലി സ്വദേശികളാണ് മരിച്ചത്.
ദേശീയപാത 183ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ നിര്‍മ്മലാ രം ജംര്ഷനിലാണ് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത് അപകടത്തിൽ 3 പേര്‍ മരിച്ചു. 2 പേരെ പരിക്കുകളോടെ മുണ്ടക്കയം ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശി പെരുമണ്ണില്‍ ഷാജി, മണ്ണശേരിയിൽ അരുണ്‍കുമാര്‍ എ ന്നിവരാണ് മരിച്ചത്.
https://youtu.be/95wPnORu9Is
തമിഴ്‌നാട് സ്വദേശികളുടെ ലോറിയുമായി കൂട്ടിയിടിച്ചാണ് അപക ടമുണ്ടായത്. കാഞ്ഞി രപ്പള്ളി ഭാഗത്ത് നിന്നും മുണ്ടക്കയത്തേയ്ക്ക് പോവുകയായിരുന്നു ലോറി. ലോറി ബൈ ക്കിലിടിക്കുകയും ഇത് കണ്ട് വെട്ടിച്ചു മാറ്റിയ കാറിൽ ലോറി ഇടിക്കുകയായിരുന്നു. മകളുടെ വിവാഹ രജിസ്ട്രേഷന്റെ ആവശ്യത്തിനായി പോയതായിരുന്നു ശ്രീധരൻ പിള്ള, ശ്രീധരൻ പിള്ളയ്ക്ക് മകളും മരുമകനും ഉണ്ടായിരുന്നു ഇവരെ പരുക്കുകളോടെ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രികരായ ഷാജിയും അരുൺ ബൈക്കിന്റെ സ്പെയർ പാട്സ് വാങ്ങുന്നതി നായി കാഞ്ഞിരപ്പള്ളിയ്ക്ക് പോവുകയായിരുന്നു.ലോറിയുടെ അമിതവേഗമാണ് അപ കടത്തിന് കാരണമെന്നും വിരുദ്ധമായ ദൃക്സാക്ഷികൾ പറയുന്നു.ലോറിയും നിരോധിത പുകയില ഉദ്പന്നങ്ങളും, മദ്യകുപ്പിയും കണ്ടതായും ദൃക്സാക്ഷികൾ പറയുന്നു.