പത്താമുട്ടം സെയിന്റ്ഗിറ്റ്‌സ്എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ഓ ള്‍ കേരള ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ്കോളേജ് പുരുഷ വനിതാ വിഭാഗങ്ങളില്‍ ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അങ്കമാലി ഫി സാറ്റ് എഞ്ചിനീയറിംഗ്കോളേജിനെ 53-58 എന്ന സ്‌കോറിന്പ രാജയപ്പെടു ത്തിയാണ് അമല്‍ ജ്യോതി കിരീടം നേടിയത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അമല്‍ ജ്യോതി കിരീടം നേടുന്നത്.കഴി ഞ്ഞ  വര്‍ഷത്തെ ആവര്‍ത്തനമായ വനിതാ വിഭാഗം ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായകൊല്ലം അമൃത യൂണിവേഴ്‌സിറ്റിയെ41 -47എന്ന സ്‌കോറിന്പരാജയപ്പെടുത്തിയാണ് അമല്‍ ജ്യോതി വനിതാ ടീംകിരീടം നേ ടിയത്.പുരുഷ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയ റിംഗ് കോളേജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാ ര്‍ത്ഥി ക്രിസ്റ്റഫര്‍ സ്റ്റീഫനും വനിതാ വിഭാഗത്തില്‍അമല്‍ ജ്യോതി എഞ്ചിനീയ റിംഗ് കോളേജിലെ തന്നെ മൂന്നാം വര്‍ഷ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വി ദ്യാര്‍ത്ഥിനി ഹൃദ്യ ജോയി എന്നിവരെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരാ യി തിരഞ്ഞെടുത്തു.