കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള വോളീബോൾ കോച്ചിങ് ക്യാമ്പ് വാഴൂർ ഗ്രാമപഞ്ചായത്ത് ഫ്‌ളെറ്റ്‌ലൈ റ്റ് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 17 മുതൽ മെയ് 2 വരെ നടക്കും. 17 വയസ്സുവരെ യു ള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. വാഴൂർ ഗ്രാമപ ഞ്ചായത്തും നോവൽറ്റി ക്ലബ്ബുമായും സഹകരിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നതെ ന്ന് എംഎൽഎ ഡോ എൻ ജയരാജ് അറിയിച്ചു. 40 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശ നം നൽകുന്നത്.

പുതിയ വോളീബോൾ താരങ്ങളെ കണ്ടെത്തുവാനും അവർക്ക് പരിശീലനം കൊടുത്ത് കൂടുതൽ രാജ്യാന്തരതാരങ്ങളെ സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്ത രം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ക്യാമ്പിൽ കുട്ടികളുമാ യി സംസാരിക്കുവാൻ രാജ്യാന്തര വോളീബോൾ താരങ്ങൾ എത്തിച്ചേരുമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വയസ്സു തെളിയി ക്കുന്ന സർട്ടിഫിക്കേറ്റിന്റെ കോപ്പി സെലക്ഷൻദിവസം കൊണ്ടുവരേണ്ടതാണ്.
വിളിക്കേണ്ട നമ്പർ 9495705414, 9447573052,9020980580.